2009, ഓഗസ്റ്റ് 5, ബുധനാഴ്‌ച

സമര്‍പ്പണം

ആദ്യ സമര്‍പണം അക്ഷര ദേവിക്ക് ....



ആദ്യാക്ഷരങ്ങള്‍ നാവില്‍ സ്വര്‍ണതരികളാല്‍ പതിപ്പിച്ചു തന്ന

അക്ഷരങ്ങള്‍ക്കു പൊന്നിനെക്കള്‍ വിലയുണ്ടെന്ന് ആദ്യമായി

പഠിപ്പിച്ച അച്ഛനും അമ്മക്കും........

എന്റെ ഏകാന്ത ബാല്യ കൌമാരങ്ങളിലെ

അക്ഷര പരീക്ഷണങ്ങളില്‍, ഞാന്‍ ആദ്യമായി

കുറിച്ചിട്ട, വെള്ളതാളുകളില്‍ പടര്‍ന്നു കിടന്ന

മഷി മണം മാറാത്ത വാക്കുകള്‍ക്ക്....

വാക്കുകളുടെ വക്കുകളില്‍ പറ്റിപിടിച്ചിരുന്ന

കണ്ണ്നീര്‍ തുള്ളികള്‍ക്കു .....

വാക്കുകള്‍ക്കുള്ളില്‍ നൊന്തു പിടഞ്ഞ സ്വപ്നങ്ങള്‍ക്ക്......

സമര്‍പ്പണം .....

















2 അഭിപ്രായങ്ങൾ:

  1. അക്ഷരാര്‍ത്ഥത്തില്‍ ഏതൊരു പുസ്തകത്തിന്റെയും സമര്‍പ്പണം വാഗദേവതക്ക് തന്നെയാണ് വേണ്ടത്..ആ അനുഗ്രഹം എല്ലായ്പോഴും ലഭിക്കുന്നവര്‍ അതി ഭാഗ്യവാന്മാരും...

    എഴുതാനുള്ള അനുഗ്രഹം ദൈവം തന്നില്ലെങ്കിലും ഈ ഓര്‍ക്കുട്ട് ബന്ധങ്ങളില്‍ നിന്നും എഴുത്തിന്റെയും വായനയുടെയും ലോകത്തുള്ള നല്ല മനസ്സുള്ള കുറച്ചു സുഹൃത്തുക്കളെ എനിക്ക് ദൈവം തന്നു....അതിലൊരാള്‍ സുനിതയും......

    മറുപടിഇല്ലാതാക്കൂ