2009, ഓഗസ്റ്റ് 5, ബുധനാഴ്ച
സമര്‍പ്പണം
ആദ്യ സമര്പണം അക്ഷര ദേവിക്ക് ....
ആദ്യാക്ഷരങ്ങള്‍ നാവില്‍ സ്വര്ണതരികളാല് പതിപ്പിച്ചു തന്ന
അക്ഷരങ്ങള്‍ക്കു പൊന്നിനെക്കള് വിലയുണ്ടെന്ന് ആദ്യമായി
പഠിപ്പിച്ച അച്ഛനും അമ്മക്കും........
എന്റെ ഏകാന്ത ബാല്യ കൌമാരങ്ങളിലെ
അക്ഷര പരീക്ഷണങ്ങളില്‍, ഞാന്‍ ആദ്യമായി
കുറിച്ചിട്ട, വെള്ളതാളുകളില് പടര്‍ന്നു കിടന്ന
മഷി മണം മാറാത്ത വാക്കുകള്‍ക്ക്.... ആ
വാക്കുകളുടെ വക്കുകളില്‍ പറ്റിപിടിച്ചിരുന്ന
കണ്ണ്നീര് തുള്ളികള്‍ക്കു .....
ആ വാക്കുകള്‍ക്കുള്ളില്‍ നൊന്തു പിടഞ്ഞ സ്വപ്നങ്ങള്‍ക്ക്......
സമര്‍പ്പണം .....

ബ്ലോഗ് എഴുത്തിന്റെ തുടക്കം...

അങ്ങിനെ ഞാനും തുടങ്ങി ഒരു ബ്ലോഗ്!
ഒരുപാടു എഴുതാന്‍ ഉണ്ട് എന്നാണ് ഇപ്പോള്‍ തോന്നുന്നത്
ഇതു എത്ര നാളത്തെ കമ്പം ആണ് എന്ന് കണ്ടു അറിയണം!
ബ്ലോഗിന്റെ പേരു എന്താവണം എന്നുള്ളതായിരുന്നു
ആദ്യത്തെ കണ്ഫ്യൂഷന് . ആദ്യമായി സ്വന്തമായി
തുടങ്ങുന്ന ഒന്നിന് (അത് എന്ത് തന്നെ ആയാലും) ഒരു ഉശിരന്‍ പേരു തന്നെ വേണമല്ലോ...
പേരിടല്‍ കര്‍മം ഒരു ടെന്‍ഷന്‍ ആണ്.
അതു എന്താണെന്ന് കൂടുതല്‍ അറിയണം എങ്കില്‍
അച്ഛനമ്മമാരോട് ചോദിക്കണം
തങ്ങളുടെ കുട്ടികളുടെ പേരുകള്‍ ഇന്നതാണ്
എന്ന് നിശ്ചയിക്കുംവരെ അവര്‍ അനുഭവിച്ച ടെന്‍ഷന്‍!
ഏതാണ്ട് അതു പോലെ ഒരു ടെന്‍ഷന്‍ ഞാനും അനുഭവിച്ചു
എന്റെ ബ്ലോഗ് കുട്ടിക്ക് പേരിടാന്‍ നേരം...
ഇവിടെ ഒരു സമാധാനം ഉണ്ട്....
ഈ പേരു അത്രക്കങ്ങോട്ടു ശെരി ആയില്ല എന്ന് തോന്നുമ്പോള്‍
എഡിറ്റ് ഓപ്ഷന് ഉണ്ട്. ഓരോരോ സമയത്തു തോന്നുന്ന പേരുകള്‍
മാറ്റിയും മറിച്ചും ഇടാം.. സമാധാനം.....
(പലപ്പോഴും തോന്നിയിട്ടുണ്ട്, ജീവിതത്തിനും ഇങ്ങനെ എഡിറ്റ് ഓപ്ഷനും
ഡിലീറ്റ് ഓപ്ഷനും മറ്റും ഉണ്ടായിരുന്നെങ്ങില്‍ എത്ര നന്നായിരുന്നു എന്ന്!!)
അത് കൊണ്ടു ആദ്യം മനസ്സില്‍ വന്ന പേരു അങ്ങ് ഇട്ടു: "ചിന്തകളുടെ ചിന്തുകള്‍"
ഈ രണ്ടു വാക്കുകളോട് എനിക്ക് എന്തോ പ്രതേക പ്രിയം ഉണ്ട്...
വെറുതെ കുത്തിക്കുറിക്കുന്ന അവസരങ്ങളില്‍ എല്ലാം അറിയാതെ കടന്നു വന്നിട്ടുണ്ട്
ഈ വാക്കുകള്‍ .....
നമ്മള് ഒരുപാടു ചിന്തിച്ചു കൂട്ടാറുണ്ട് . എന്നാല്‍ എല്ലാം കുറിച്ചു വയ്ക്കുക എളുപ്പമല്ല...
ചില ചിന്തുകള്‍ മാത്രമാവും അക്ഷരങ്ങള്‍ ആയി ചിതറി വീഴുക..
അത് കൊണ്ടാവാം ഈ പ്രയോഗത്തിനോട് എനിക്ക് ഏറെ പ്രിയം.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)